Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Melbourne Film Festival

Kannur

ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ സി​നി​മ മെ​ൽ​ബ​ൺ മേ​ള​യി​ൽ

പെ​രു​മ്പ​ട​വ്: ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ ന​ട​ക്ക​ന്ന ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് ക​ണ്ണൂ​ർ വെ​ള്ളോ​റ സ്വ​ദേ​ശി​യു​ടെ സി​നി​മ​യും. നി​പി​ൻ നാ​രാ​ണ​ൻ ര​ച​ന, തി​ര​ക്ക​ഥ, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ച്ച കാ​ത്തി​രി​പ്പ് എ​ന്ന 81 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള സി​നി​മ​യാ​ണ് മെ​ൽ​ബ​ൺ മേ​ള​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു രാ​ത്രി​യി​ൽ സം​ഭ​വി​ക്കു​ന്ന ചി​ല സം​ഘ​ർ​ഷ നി​മി​ഷ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം.

പ​ത്തു​ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യു​ള്ള ബ​ജ​റ്റി​ൽ ഒ​ന്പ​തു ദി​വ​സം കൊ​ണ്ടാ​ണ് സി​നി​മ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

കാ​ത്തി​രി​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ മ​ല​യാ​ള സി​നി​മ ടു​ഡെ വി​ഭാ​ഗ​ത്തി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ന​ട​ന്ന വി​വി​ധ മേ​ള​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ​യ്യ​ന്നൂ​ർ കോ​ള​ജി​ലെ പ​ഠ​ന കാ​ല​ത്ത് മാ​ഗ​സി​ൻ എ​ഡി​റ്റ​റാ​യി​രു​ന്ന നി​പി​ൻ ബി​രു​ദ പ​ഠ​ന​ത്തി​ന് ശേ​ഷം കോ​ട്ട​യ​ത്തെ കെ.​ആ​ർ നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​ഠ​ന ശേ​ഷ​മാ​ണ് സി​നി​മാ രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്. താ​ടി​ക്കാ​ര​ൻ ര​ഞ്ജു, ജി​തീ​ഷ് റേ​ച്ച​ൽ സാ​മു​വ​ൽ എ​ന്നീ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ് കാ​ത്തി​രി​പ്പി​ലെ അ​ഭി​നേ​താ​ക്കാ​ൾ. എ​ലി​സ​ബ​ത്ത് മാ​ത്യു​വും ര​ഞ്ജു താ​ടി​ക്കാ​ര​നും ആ​ണ് നി​ർ​മാ​ണം. ആ​ദ​ർ​ശ് ജി. ​കൃ​ഷ്ണ​ൻ കാ​മ​റ​യും, അ​മ​ൽ ആ​ന്‍റ​ണി ലാ​സ​ർ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചു, സം​ഗീ​തം ഫെ​ബി​ൻ തോ​മ​സും ശ​ബ്ദ രൂ​പ​ക​ല്പ​ന ഗോ​കു​ൽ ആ​ർ. നാ​ഥ് ന​ന്ദ​ഗോ​പു​മാ​ണ് നി​ർ​വ​ഹി​ച്ച​ത്.
നി​പി​നി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പാ​ഠി​ക​ളും ത​ന്നെ​യാ​ണ് അ​ഭി​ന​യ​വും മ​റ്റു സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലും സി​നി​മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​

അ​രി​മ്പാ​റ, എ​തി​ര് തു​ട​ങ്ങി​യ ഹ്ര​സ്വ ചി​ത്ര​ങ്ങ​ളും ഉ​ള്ളം, നീ​യാ​ന​ന്ദം തു​ട​ങ്ങി​യ സം​ഗീ​ത വീ​ഡി​യോ​ക​ളും തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. നൊ​സ്റ്റാ​ൾ​ജി​യ​ത്തി​ന്‍റെ പു​സ്ത​കം, ഇ​ത്, സ​ങ്ക​ടാ​വ​ണ്ട എ​ന്നീ പു​സ്ത​ക​ങ്ങ​ളും നി​പി​ൻ ര​ചി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up